Categories: PONNANI

ചമ്രവട്ടം പദ്ധതി: ഏതന്വേഷണത്തിനും UDF-നെ വെല്ലുവിളിക്കുന്നു. എം എൽ എ കെ. ടി. ജലീൽ

&NewLine;<p>ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ചോർച്ചയടക്കൽ പുരോഗമിക്കുമ്പോൾ അതിൽ അരിശം പൂണ്ട് നടത്തുന്ന സമരാഭാസത്തിനാണ് UDF ഇറങ്ങിയിരിക്കുന്നത്&period; MLA എന്ന നിലയിൽ ജനങ്ങൾക്ക് കൊടുത്ത ഉറപ്പാണ് റഗുലേറ്ററിൻ്റെ ചോർച്ച അടച്ച് വെള്ളം കെട്ടി നിർത്തുമെന്ന്&period; അതിനുള്ള പണം ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അനുവദിച്ചു&period; ടെൻഡർ ചെയ്തു&period; ടെൻഡർ തുകയേക്കാൾ 25&percnt; ത്തിൽ അധികം ക്വോട്ട് ചെയ്തതിനാൽ ടെൻഡർ അംഗീകരിക്കാത്ത സ്ഥിതി വന്നു&period; ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ മൂന്ന് ടെൻഡർ കഴിഞ്ഞ് മന്ത്രിസഭ രണ്ടാമതൊരു കരാറുകാരൻ ഇല്ലാത്ത സാഹചര്യത്തിൽ അധിക ടെൻഡർ തുക അംഗീകരിച്ചു&period; അങ്ങിനെയാണ് കഴിഞ്ഞ വർഷം ചോർച്ച നികത്തുന്ന പ്രവൃത്തികൾ ആരംഭിച്ചതും 50 ശതമാനത്തോളം പണി പൂർത്തിയായതും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ചമ്രവട്ടം പദ്ധതിയുടെ പൂർത്തീകരണം യാഥാർത്ഥ്യമാകുമെന്ന് വന്ന അന്ന് മുതൽ അത് അട്ടിമറിക്കാൻ ചിലർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്&period; ഒരു പ്രമുഖ പത്രത്തിൻ്റെ തിരൂർ ലേഖകനെയാണ് അതിനവർ കൂട്ടുപിടിച്ചിരിക്കുന്നത്&period; വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ഉയർത്തിയാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള UDF- ൻ്റെ വിലകുറഞ്ഞ രാഷ്ട്രീയ പ്രേരിത സമരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ നാൽപ്പത് കൊല്ലത്തെ എൻ്റെ ബാങ്ക് ഇടപാടുകളും സ്വത്തുക്കളും വീട്ടിലെ ഫർണിച്ചറുകളും സാധന സാമഗ്രികളും അടക്കം ED പരിശോധിച്ചിട്ട് ഒരു നയാപൈസയുടെ അവിഹിത സമ്പാദ്യം കണ്ടെത്താനാകാതെ ഇളിംഭ്യരായി മടങ്ങിയ കഥ UDF-കാർക്ക് അറിയാഞ്ഞിട്ടല്ല&excl;<br>രാഷ്ട്രീയ സത്യസന്ധത ഉണ്ടെങ്കിൽ ഞാൻ അഴിമതി നടത്തിയത് അന്വേഷിക്കണം എന്ന് പറഞ്ഞു നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്ന നേതാക്കൾ എന്താണ് ആ അഴിമതിയെന്ന് കൂടി ജനങ്ങളോടു പറയണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>UDF നേതാക്കൾ താമസിക്കുന്ന മണിമാകകളും&comma; സഞ്ചരിക്കുന്ന കാറുകളും ധരിക്കുന്ന ഷർട്ടിൻ്റെ വിലയും ഉടുത്ത തുണിയുടെ വിലയും കെട്ടിയ വാച്ചിൻ്റെ വിലയും പോക്കറ്റിൽ കുത്തിയ പേനയുടെ വിലയും കാലിലിട്ട ചെരുപ്പിൻ്റെ വിലയും നിങ്ങളുടെ വരുമാനവുമായി ഒന്നു താരതമ്യം ചെയ്ത് നോക്കിയിട്ട് പോരെ സമരം ഉൽഘാടനം ചെയ്യാൻ വരൽ&period; തത്തുല്യമായ ഒരു സമീകരണം&comma;13 വർഷം കോളേജ് അദ്ധ്യാപകനും 19 കൊല്ലം MLAയും അതിൽ തന്നെ 5 കൊല്ലം മന്ത്രിയുമായ എൻ്റെ കാര്യത്തിലും നടത്തുക&period; അപ്പോഴറിയാം ആരാൻ്റെ ഊരമേൽ കൂരകെട്ടി താമസിക്കുന്നവരും കമ്മീഷൻ അടിച്ചെടുക്കുന്നവരും ആരാണെന്ന്&quest;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രാഷ്ട്രീയമാകാം&comma; സമരങ്ങളുമാകാം&period; സത്യത്തിൻ്റെ ഒരു അംശം പോലുമില്ലാത്ത അപവാദങ്ങൾ പ്രചരിപ്പിച്ച് നടത്തുന്ന ഇത്തരം സമരങ്ങളിൽ &&num;8216&semi;ഖാളി&&num;8217&semi; സ്ഥാനവും കൂടി അലങ്കരിക്കുന്ന ലീഗിൻ്റെ സമുന്നത നേതാക്കൾ പങ്കെടുക്കുന്നത് ശരിയാണോ എന്ന് അവർ ആലോചിക്കണം&period; അന്തവും കുന്തവും ഇല്ലാത്ത കുട്ടിനേതാക്കൾ എന്തെങ്കിലും പറയുന്നത് കേട്ട് ചാടിയിറങ്ങേണ്ടവരാണോ &&num;8216&semi;ഖാളി&&num;8217&semi; പദവിയിൽ ഇരിക്കുന്നവർ&quest; സത്യത്തിന് ഒരു വിലയും ലീഗ് നേതാക്കളായ ഖാളിമാർ കൽപ്പിക്കുന്നില്ലെങ്കിൽ അതേ സമീപനമേ തിരിച്ചും പ്രതീക്ഷിക്കാവൂ&excl; അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല&excl;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഏത് അന്വേഷണ ഏജൻസിക്കും UDF നേതാക്കൾക്ക് പരാതി നൽകാം&period; വേണമെങ്കിൽ പ്രധാനമന്ത്രിക്കും കത്തെഴുതാം&period; റംസാൻ കിറ്റ് വിതരണം ചെയ്തതിൻ്റെ പേരിൽ എനിക്കെതിരെ കോൺഗ്രസ് നേതാവ് ബെന്നിബഹനൻ എം&period;പി നരേന്ദ്രമോദിക്ക് കത്തെഴുതിയ പോലെ&period; എല്ലാ ഭാഗത്ത് നിന്നും അന്വേഷണം നടക്കട്ടെ&period; ഞാൻ കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ&period; എല്ലാതരത്തിലുള്ള അന്വേഷണങ്ങൾക്കും സ്വാഗതം&period; സുസ്വാഗതം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 minutes ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

9 minutes ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

6 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

6 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

7 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

9 hours ago