അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

അബുദാബി :ഇന്ത്യൻഇസ്‌ലാമിക് സെൻ്റർ സാഹിത്യ വിഭാഗവും അക്ഷര സാഹിത്യ ക്ലബ്ബും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു പരിപാടി ഐ ഐ സി ജനറൽ:സെക്രട്ടറി ഹിദായത്തുള്ള ഉദ്‌ഘാടനം നിർവഹിച്ചു. ബഷീറിന്റെ ജീവിതത്തെയും എഴുത്തുകളെയും കുറിച്ച് എഴുത്തുകാരായ സിദ്ധിഖ് തളിക്കുളം, സ്വാദിഖ് മൻസൂർ തുടങ്ങിയവർ സംസാരിച്ചു. കൊച്ചു കലാകാരിയായ ബേബി സഫ ഫാത്തിമ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. തുടർന്ന് ബഷീറിന്റെ കൃതികളെയും കുറിച്ച് സദസ്സിൽ നിന്നുള്ളവർ സംവദിക്കുകയും അദ്ദേഹത്തെ നേരിൽ കണ്ട അനുഭവങ്ങൾ പങ്കുവക്കുകയും ചെയ്തപോൾ ബഷീറിന്റെ ഓർമ്മകൾ ഒന്നുക്കൂടി നിറഞ്ഞുനിന്നു, ഇസ്‌ലാമിക് സെന്റർ, സുന്നി സെന്റർ, കെ.എം.സി.സിപ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.ചടങ്ങിന് സാഹിത്യ വിഭാഗം ജനറൽ:സെക്രട്ടറി അബ്ദുള്ള ചേലക്കോട് സ്വാഗതവും. കൺവീനർ ജുബൈർ വെള്ളാടത്ത് സദസ്സിന് നന്ദിയും പറഞ്ഞു. ബഷീർ അനുസ്മരണം വിത്യസ്തത കൊണ്ട് ശ്രദ്ധേയമായി.ജാഫർ കുറ്റിക്കോട്,മുത്തലിബിനും റഹീസും, മുബീൻ ഹാഷിം അലി ചിറ്റയിൽ റിയാസ് എന്നിവർ ബഷീറിൻ്റെ ഓർമ്മകൾ പങ്ക് വെച്ചു.
