നിലവിൽ 13,060 സീറ്റുകൾ ഒഴിവ്‌

മലപ്പുറം പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം ജില്ലയിൽ ഒഴിഞ്ഞുകിടക്കുന്നത്‌ 13,060 സീറ്റുകൾ. 19,710 അപേക്ഷയാണ്‌ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ലഭിച്ചത്‌. അലോട്ട്‌മെന്റിനുശേഷം മറ്റ്‌ ക്വോട്ടകളിൽ പ്രവേശനം നേടിയവർ, ഓപ്‌ഷനില്ലാത്തതും മറ്റ്‌ കാരണങ്ങളാൽ അർഹതയില്ലാത്തതുമായ അപേക്ഷകൾ എന്നിവ ഒഴിവാക്കിയതിനുശേഷമുള്ള 19,659 അപേക്ഷകളാണ്‌ പരിഗണിച്ചത്‌. ഇതിൽ 1883 പേർ മറ്റ്‌ ജില്ലകളിൽനിന്നുള്ളവരാണ്‌. മെറിറ്റ്‌ വിഭാഗത്തിലെ 5890 ഉൾപ്പെടെ 6005 സീറ്റുകളിലാണ്‌ അലോട്ട്‌മെന്റ്‌ നടന്നത്‌. മെറിറ്റിൽ –നാല്, മാനേജ്‌മെന്റ്‌ –-3184, അൺ എയ്‌ഡഡ്‌–- 9872 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്‌.

ആദ്യഘട്ട സപ്ലിമെന്ററിയിൽ അലോട്ട്‌മെന്റ്‌ ലഭിച്ചവരുടെ പ്രവേശനം വെള്ളിയാഴ്‌ച വൈകിട്ട്‌ അവസാനിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ച്‌ പ്രവേശനം നേടിയവരുടെ കണക്കുകൂടി വന്നാലേ ബാക്കി സീറ്റുകളുടെ സ്ഥിതിയറിയൂ. സ്‌കൂൾ ട്രാൻസ്‌ഫറുകൾക്കും കോംബിനേഷൻ മാറ്റത്തിനുമുള്ള അപേക്ഷ അടുത്ത ഘട്ടത്തിൽ നൽകണം. ഇതുകൂടി പൂർത്തിയായാൽ ബാക്കിവരുന്ന സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിക്കും. തെക്കൻ ജില്ലകളിൽ ഒഴിവുവന്ന 14 ബാച്ചുകൾ മലപ്പുറത്തേക്ക്‌ മാറ്റിയിരുന്നു. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടിയില്ല അലോട്ട്‌മെന്റിൽ അവസരം ലഭിച്ചിട്ടും പ്ലസ്‌വൺ പ്രവേശനം നേടാതെ ജില്ലയിൽ 9753 വിദ്യാർഥികൾ. സപ്ലിമെന്ററിക്കുമുമ്പുള്ള മൂന്ന് അലോട്ട്‌മെന്റുകളിലെയും അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കിയശേഷമുള്ള കണക്കാണിത്‌. സംസ്ഥാനത്തുതന്നെ ഉയർന്ന കണക്ക്‌. തെറ്റായ പ്രചാരണത്തിൽ കുടുങ്ങി പ്രവേശനം നേടാതിരുന്നവരാണ്‌ ഇതിലേറെയും. ജില്ലയിലേക്ക്‌ 14 ബാച്ചുകൾ സംസ്ഥാനത്ത്‌ വിവിധയിടങ്ങളിലായി മതിയായ വിദ്യാർഥികൾ ഇല്ലാത്ത 14 ബാച്ചുകൾ ജില്ലയിലേക്ക്‌ മാറ്റി. ഈ അധ്യയന വർഷം ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക്‌ നൽകിയ 30 ശതമാനവും എയ്‌ഡഡ്‌ മേഖലയിലെ 20 ശതമാനവും മാർജിനൽ സീറ്റ്‌ വർധനവിനും പുറമെയാണിത്‌. 60 കുട്ടികളാണ് ഒരു ബാച്ചിലുണ്ടാകുക. ഗവ. എച്ച്‌എസ്‌എസ്‌ കാട്ടിലങ്ങാടി താനൂർ, ഗവ. എച്ച്‌എസ്‌എസ്‌ കോക്കൂർ എന്നീ സ്‌കൂളുകളിലേക്ക്‌ ഹ്യുമാനിറ്റീസ്‌ ബാച്ചും കേളപ്പൻ മെമ്മോറിയൽ ഗവ. വിഎച്ച്‌എസ്‌എസ്‌ തവനൂർ, ഗവ. മാനവേദൻ എച്ച്‌എസ്‌എസ്‌ നിലമ്പൂർ, ജിഎച്ച്‌എസ്‌എസ്‌ പാലപ്പെട്ടി, ജിആർഎഫ്‌ടിവിഎച്ച്‌എസ്‌എസ്‌ താനൂർ, ജിഎച്ച്‌എസ്‌എസ്‌ ഡൗൺ ഹിൽ, മലപ്പുറം, ജിവിഎച്ച്‌എസ്‌എസ്‌ വേങ്ങര, ജിഎച്ച്‌എസ്‌എസ്‌ പൂക്കോട്ടുംപാടം, ജിഎച്ച്‌എസ്‌എസ്‌ പുറത്തൂർ, ജിജിഎച്ച്‌എസ്‌എസ്‌ പെരിന്തൽമണ്ണ, ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ തിരൂർ, ഗവ. വിഎംസിഎച്ച്‌എസ്‌എസ്‌ വണ്ടൂർ, ഗവ. ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ മഞ്ചേരി എന്നിവിടങ്ങളിൽ സയൻസ്‌ ബാച്ചുമാണ്‌ അനുവദിച്ചത്‌. 2021 ൽ 13 ബാച്ചുകളാണ്‌ അനുവദിച്ചത്‌. സയൻസ്‌ –- നാല്, ഹ്യുമാനിറ്റീസ്‌–-ഒമ്പത്.

Recent Posts

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

9 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

9 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

10 hours ago

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…

10 hours ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

14 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

14 hours ago