MALAPPURAM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥി

അതൃപ്തി പരസ്യമാക്കി പി.വി.അൻവർ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർഥി. ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹൈക്കൺമെൻറ്.

ഷൗക്കത്തിനെ സ്ഥാനാർത്ഥി ആക്കിയതോടെ അതൃപ്തി പരസ്യമാക്കിയ പി.വി.അൻവർ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അൻവറിന്റെ താത്പര്യത്തെ മറികടന്ന് കോൺഗ്രസ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനു പിന്നാലെ അൻവർ നിലമ്പൂരിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

അതേസമയം, അൻവറിന്റെ ആത്യന്തികമായ ലക്ഷ്യം യുഡിഎഫ് പ്രവേശനമാണെന്നിരിക്കേ, അൻവറിന്റെ ഹിതത്തിനനുസരിച്ച് യുഡിഎഫ് സ്ഥാനാർഥി നിർണയം സംഭവിക്കാത്ത സാഹചര്യത്തിൽ ഇതൊരു സമ്മർദതന്ത്രമായി ഉപയോഗപ്പെടുത്തി, യുഡിഎഫ് പ്രവേശനം നേടാൻ അൻവർ ശ്രമിക്കുന്നുണ്ടെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. ഒരു സമവായത്തിന് ആഗ്രഹിക്കുന്ന കോൺഗ്രസ്, ഈ ഘട്ടത്തിൽ അൻവറിനെ തണുപ്പിക്കാൻ ഈ വിധത്തിൽ ശ്രമിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

വി.എസ്. ജോയിക്കായി ചരടുവലികൾ നടത്തുന്നതിനോടൊപ്പം നിലമ്പൂരിൽ കോൺഗ്രസ് ആരെ സ്ഥാനാർഥിയാക്കിയാലും പിന്തുണയ്ക്കുമെന്നും അൻവർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ അൻവർ പരസ്യമായി എതിർപ്പറിയിച്ചു. ആരെയെങ്കിലും സ്ഥാനാർഥിയാക്കാനല്ല താൻ രാജിവെച്ചതെന്ന് അൻവർ പറഞ്ഞു. സ്ഥാനാർഥിത്വമോഹികൾക്ക് മത്സരിക്കാനാണെങ്കിൽ പത്തുമാസത്തിനപ്പുറം 140 സീറ്റുകൾ ഒഴിവുണ്ടല്ലോ എന്നും അൻവർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യവുമായി വി.എസ്. ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആര്യാടൻ ഷൗക്കത്തിന്റെ ഫോട്ടോയുമായാണ് ഫേസ്ബുക്ക് പോസ്റ്റ് വിജയത്തിനായി പ്രവർത്തിക്കും എന്നും
വി.എസ്. ജോയി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button