MALAPPURAM

നിലമ്പൂരില്‍ ആര്? ജനവിധി രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ, നാളെ മണ്ഡലത്തില്‍ പൊതു അവധി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കിയ വിതരണ കേന്ദ്രത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു സാമഗ്രികള്‍ കൈപ്പറ്റി പോളിങ് സ്‌റ്റേഷനുകളിലേക്കു തിരിച്ചു. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തില്‍ തന്നെയാണ് പോളിങ് സാമഗ്രികള്‍ സ്വീകരിക്കുക. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് വോട്ടെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യു ആര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ആറുണിക്കു ശേഷം ക്യൂവിലുള്ളവര്‍ക്ക് പ്രത്യേക സ്ലിപ്പ് നല്‍കി വോട്ടു ചെയ്യാന്‍ അനുവദിക്കും. ആറു മണിക്കു ശേഷം എത്തുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം ലഭിക്കില്ല. ആകെയുള്ള 263 പോളിങ് ബൂത്തുകളിലേക്കായി 1264 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. 14 ബൂത്തുകള്‍ പ്രശ്‌ന ബാധിത ബൂത്തുകളെന്നു കണ്ടെത്തി അവിടെ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ 2,32,057 നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ 1,13,299 പുരുഷ വോട്ടര്‍മാരും 1,18,750 സ്ത്രീ വോട്ടര്‍മാരും 8 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2,32,057 വോട്ടര്‍മാരാണുള്ളത്. വോട്ടെണ്ണല്‍ ജൂണ്‍ 23ന് ജൂണ്‍ 23 ന് രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 8 മണിക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. പിന്നാലെ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും എ്ണ്ണും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തു വരും. മണ്ഡലത്തില്‍ നാളെ പൊതു അവധി ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ജൂണ്‍ 19 ന് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ ജോലിക്ക് ഹാജരാകേണ്ടി വരുന്നവര്‍ക്ക് ഈ ദിവസം അധിക വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരും നിയോജക മണ്ഡലത്തിനു പുറത്തുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുമായ താത്കാലിക ജീവനക്കാര്‍, ദിവസ വേതനക്കാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ അന്ന് ജോലിക്ക് ഹാജരായാല്‍ അവര്‍ക്കും അധിക വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. നിയോജക മണ്ഡലത്തിനു പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് വന്ന് അതാത് ബൂത്തുകളില്‍ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടെടുപ്പിന് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ ഇവ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍മാര്‍ക്കു നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് ഇനി പറയുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 2. മഹാത്മാഗാന്ധി തൊഴിലുറപ്പ് ജോബ് കാര്‍ഡ്, 3. പാസ്‌പോര്‍ട്ട്, 4. ഡ്രൈവിങ് ലൈസന്‍സ്, 5. പാന്‍ കാര്‍ഡ്, 6. ഫോട്ടോയോടു കൂടിയ പെന്‍ഷന്‍ രേഖ, 7. ഫോട്ടോയോടു കൂടിയ ബാങ്ക് പാസ് ബുക്ക്, 8. ഫോട്ടോയോടു കൂടിയ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, 9. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, 10. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവയുടെ സര്‍വീസ് ഐഡന്‍റിറ്റി കാര്‍ഡ്, 11. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, 12. കേന്ദ്ര സാമൂഹ്യ ക്ഷേമ ശാക്തീകരണ മന്ത്രാലയത്തിന്റെ യുഡിഐഡി കാര്‍ഡ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button