MALAPPURAM

അപകടാവസ്ഥയിൽ അരിക്കാഞ്ചിറ നടപ്പാലം

തിരൂർ: അരിക്കാഞ്ചിറ ആവി പുഴയ്ക്ക് കുറുകെ നിർമ്മിച്ച കോൺക്രീറ്റ് പാലം തകർന്ന സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ താൽക്കാലികമായി നിർമ്മിച്ച നടപ്പാലവും അപകടാവസ്ഥയിലായി. വെട്ടം പഞ്ചായത്ത് 19,20 വാർഡുകളെ ബന്ധിപ്പിക്കുന്നതിനാണ് നടപ്പാലം നിർമ്മിച്ചത്.
ചിറയിലെ ആവി പുഴയ്ക്ക് കുറുകെ യുള്ള കോൺക്രീറ്റ് പാലം നാലുവർഷങ്ങൾക്കു മുൻപ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം പിന്നീടുമ്പോഴേക്കും കാലം തകർന്നു വീഴുകയായിരുന്നു. നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി സംഭവം നടന്നയുടെ നാട്ടുകാർ രംഗത്ത് വന്നെങ്കിലും കാര്യമായി അന്വേഷണം പോലും ഉണ്ടായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button