Local news
‘നിരന്തരം ഫോണിലാണെന്ന് പറഞ്ഞാണ് ആക്രമിക്കാന്‍ വന്നത്, ഒരു കുട്ടിയുണ്ടെന്ന് പറഞ്ഞിട്ടും സനല്‍ പിന്തിരിഞ്ഞില്ല’; കെ സ്വിഫ്റ്റ് ബസിലെ ആക്രമണത്തെക്കുറിച്ച് യുവതി
മറ്റൊരാളുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞാണ് സനല്‍ തന്നെ ആക്രമിച്ചതെന്ന് യുവതി പറയുന്നു. ബാഗില്‍ സൂക്ഷിച്ച കത്തിയെടുത്ത് അപ്രതീക്ഷിതമായി കുത്തുകയായിരുന്നു. യുവാവിന് തന്നെ ഇഷ്ടമായിരുന്നു. ഒരു കുട്ടി ഉള്ള തനിക്ക് ഭര്‍ത്താവ് മരിച്ചതിനാല്‍ യുവാവുമായി വിവാഹത്തിന് താത്പര്യം ഇല്ലെന്ന് പറഞ്ഞു മനസിലാക്കിയിരുന്നു. വീട്ടുകാരും എതിര്‍ത്തിരുന്നുവെന്നും യുവതി പറഞ്ഞു.
യുവാവ് യുവതിയെ ആക്രമിച്ചത് ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നു. യുവതിക്ക് കുത്തേറ്റത് നെഞ്ചിലെന്ന് തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇരുവരും ഇരുന്നത് ബസിലെ ബാക്ക് സീറ്റിന് തൊട്ട് മുന്‍പിലുള്ള സീറ്റിലാണ്. യുവതി അങ്കമാലിയില്‍ നിന്നും സനില്‍ മലപ്പുറം എടപ്പാളില്‍ നിന്നുമാണ് ബസില്‍ കയറിയത്.
ബസ് കക്കാട് പരിസരത്തെത്തിയപ്പോഴാണ് യുവാവ് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. യുവാവിന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.