MALAPPURAM
നിയന്ത്രണം വിട്ട പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചു കയറി, ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെ താനൂര്‍ കളരിപ്പടിയിലാണ് അപകടം നടന്നത്
എറണാകുളത്ത് നിന്നും കോഴിക്കോട് പോവുകയായിരുന്നു പെയിന്റ് കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. താനൂർ കളരിപ്പടി വളവിൽ പുലർച്ചെ.30 തോടെ യാണ് അപകടം നടന്നത്. ഡ്രൈവറും സഹായിയുമായ അർജുൻ, പ്രിയേഷ് എന്നിവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. വണ്ടി ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്ഥിരം അപകടമേഖലയായ ഇവിടെ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽ ലൈറ്റുകളോ ഇല്ലാത്തത് വൺ പ്രതിഷേധത്തിന് വഴി വെച്ചിട്ടുണ്ട്.