CHANGARAMKULAMEDAPPAL

തെരുവിലെ അശരണർക്ക് സാന്ത്വന സ്പർശവുമായി ടീം വെൽഫെയർ

ചങ്ങരംകുളം: വളയംകുളത്തിനടുത്ത് റോഡരികിലെ പുറമ്പോക്കിൽ നോക്കാൻ ആരുമില്ലാതെ ഗുരുതരമായ രോഗങ്ങളോട് മില്ലിട്ടു കഴിയുന്ന വയോധികന് ടീം വെൽഫെയറിന്റെ ഇടപെടൽ ആശ്വാസമായി.

ഉന്തുവണ്ടിയിൽ പഴയ സാധനങ്ങൾ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിവരികയായിരുന്ന കടവല്ലൂരിലെ റഷീദ് ഇപ്പോൾ അവശനായി വളയംകുളത്തെ ഒരു പീടികക്കോലായിണ് കഴിയുന്നത്. ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞിരുന്ന റഷീദിന് ടീം വെൽഫെയർ വളണ്ടിയർ അബ്ദുട്ടി വളയംകുളത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും പിന്നീട് എം.വി. നബീൽ അഷ്റഫിന്റെ സഹായത്തോടെ ആവശ്യമായ പരിചരണവും നൽകി വരികയാണ്.

കൈകാലുകളിൽ വ്രണങ്ങളുണ്ട്. രക്തപരിശോധനക്ക് ശേഷം മാന്തടത്തിലെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയി മുറിവുകൾ കെട്ടിയിരിക്കയാണ്.

വ്രണങ്ങളിലെ പഴുപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ വ്യാപിക്കാനിടയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. വിദഗ്ദ ചികിത്സക്ക് നാട്ടുകാരുടെ സഹായം ഈ വയോധികന് ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button