KUTTIPPURAM
നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

കുറ്റിപ്പുറം പൊന്നാനി ദേശീയപാതയിൽ കൂരട ഹൈവേയിൽ ഫോർച്യൂണർ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തൃശ്ശൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം. പരിക്കേറ്റയാളെ കുറ്റിപ്പുറത്ത് ഹിൽഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
