EDAPPALLocal news
നാഷണൽ സ്പോർട്സ് അക്കാദമിയിൽ അർഹത നേടി ആനങ്ങാടി സ്വദേശി കൃഷ്ണേന്ദു
എടപ്പാൾ: എൻ. ടി. എ ദേശീയതലത്തിൽ നടത്തിയ നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി ആനങ്ങാടി സ്വദേശി കൃഷ്ണേന്ദു പി. കെ. ബി. എസ്. സി സ്പോർട്സ് കോച്ചിങ് ( ഫുട്ബോൾ സ്പെഷ്യലൈസേഷൻ ) കോഴ്സിന് ആണ് കൃഷ്ണേന്ദു അർഹത നേടിയത്. കേരളത്തിൽ നിന്നും അർഹത നേടുന്ന ഏക വനിതാ വിദ്യാർഥിനിയാണ് കൃഷ്ണേന്ദു. നിലവിൽ എടപ്പാൾ യാസ്പോ അക്കാഡമി കോച്ച് ആയ കൃഷ്ണേന്ദു വള്ളിക്കുന്ന് ആനങ്ങാടി സ്വദേശികളായ കൃഷ്ണൻ സിന്ധു എന്നിവരുടെ മകളുമാണ്.