നാലാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകം:മികച്ച സംഭാവനയേകി മലപ്പുറം

തേഞ്ഞിപ്പലം: നാലാം ക്ലാസിലെ പുതിയ ഇംഗ്ലീഷ്പാഠപുസ്തകത്തിന്റെ പണിപ്പുരയിൽ മലപ്പുറത്തിന്റേത് മികച്ച സംഭാവന. പാഠപുസ്തക നിർമാണ ശിൽപശാലയിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് പങ്കെടുത്തവരിൽ മലപ്പുറത്ത് നിന്നുള്ള എട്ട് അധ്യാപകരുണ്ടായിരുന്നു. വിദഗ്ധരുടെ വിഭാഗത്തിൽ മങ്കട ഗവ.കോളജിലെ ഇംഗ്ലീഷ് വിഭാഗംഅസി.പ്രഫ.വി.എസ്.കൈകസി,മേലാറ്റൂർസ്വദേശിയും ഫാറൂഖ് ട്രെയിനിങ് കോളജ് അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സി.
നൗഫൽ, അംഗങ്ങളായി അരീക്കോട് ജി.എം.യു.പി സ്കൂൾ അധ്യാപകൻ അഷ്റഫ് മോളയിൽ,കൊണ്ടോട്ടി വലിയപറമ്പ ഐ.എ.യു.പി സ്കൂൾ അധ്യാപകൻ പി.
ഹുസൈൻ കബീർ, താനൂർ കോമന്തല എ.എം.എൽ.പി സ്കൂൾ
പ്രധാനാധ്യാപകൻ എം. ഷാജി,എടപ്പാൾ കാലടി വി.പി.യു.പിസ്കൂൾ അധ്യാപിക ഉമാദേവി, തേഞ്ഞിപ്പലം ഗവ. യു.പി സ്കൂൾ അധ്യാപകൻ കെ. വിപിൻ, പാഠപുസ്തകം രൂപകൽപനചെയ്തവള്ളിക്കുന്ന്സി.ബി.എച്ച്.എസ്.എസിലെ യു.ജി. ഉല്ലാസ് എന്നിവരാണ് മലപ്പുറത്തുകാർ. പരിഷ്കരിച്ച പുതിയ ഇംഗ്ലീഷ് പാഠപുസ്തകത്തിനു മികച്ച പ്രതികരണമാണ് അവധിക്കാല അധ്യാപക പ
രിശീലങ്ങളിൽനിന്ന് ലഭിച്ചത്. കുട്ടികളെ വിസ്മയിപ്പിക്കുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഈ പാഠപുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
