HEALTH

നാരങ്ങ വെള്ളം ഈ രീതിയില്‍ തയ്യാറാക്കി കുടിക്കൂ, സൊയമ്ബൻ രുചിയാണ്

വേനല്‍ ചൂടില്‍ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് നിർജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്.നാരങ്ങ വെള്ളം ജലാംശം വർധിപ്പിക്കുന്നതിനുള്ള മികച്ചൊരു ഓപ്ഷനാണ്. നാരങ്ങ വെള്ളം സാധാരണ തയ്യാറാക്കുന്നതില്‍നിന്ന് വ്യത്യസ്തമായ രുചിയില്‍ തയ്യാറാക്കി കുടിക്കാവുന്നതാണ്. ഷമീസ് കിച്ചണ്‍ എന്ന യൂട്യൂബ് ചാനലാണ് ഈ നാരങ്ങ വെള്ളത്തിന്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

ചേരുവകള്‍

  • നാരങ്ങ – 2 എണ്ണം
  • പുതിനയില – 6-7 എണ്ണം
  • കണ്ടൻസ്ഡ് മില്‍ക്ക് – 4 ടേബിള്‍സ്പൂണ്‍
  • വെള്ളം – ഒന്നര കപ്പ്
  • ഐസ് വാട്ടർ – ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം

ഉടൻ തന്നെ കുടിക്കുക

മിക്സി ജാറിലേക്ക് നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് ഇടുക. നാരങ്ങയുടെ കുരു കളഞ്ഞശേഷമാണ് ഉപയോഗിക്കേണ്ടത്.

ഇതിലേക്ക് പുതിനയിലയും കണ്ടൻസ്ഡ് മില്‍ക്കും വെള്ളവും ചേർത്ത് അരച്ചെടുക്കുക

ഇതിലേക്ക് ഐസ് വാട്ടർ കൂടി ചേർത്ത് നന്നായി ഇളക്കുക

ഗ്ലാസിലേക്ക് ഐസ് ക്യൂബി ഇടുക. ഇതിലേക്ക് അരച്ചെടുത്ത നാരങ്ങ വെള്ളം അരിച്ചെടുത്ത് ഒഴിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button