നാടും നഗരവും ഉത്സവത്തിൽ .ശുകപുരം കുളങ്കര താലപ്പൊലി ഇന്ന്.

എടപ്പാൾ:വർണ്ണക്കുടകളുടെയും വരവുകളുടെയും താളവാദ്യഘോഷങ്ങളുടെയും നിറവിൽ ഇന്ന് കുളങ്ങര താലപ്പൊലി.കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങളില്ലാതെ ചടങ്ങുകൾ മാത്രമായാണ് പൂരാഘോഷം നടത്തിയിരുന്നത്.ഇത്തവണ ഉത്സവം അതിഗംഭീരമായി നടക്കുമെന്ന പ്രതീക്ഷയിൽ ആയിരുന്നെങ്കിലും കോവിഡിന്റെ മൂന്നാം തരംഗം ശക്തി പ്രാപിച്ചതോടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ആഘോഷങ്ങൾക്ക് ചെറിയ രീതിയിൽ മങ്ങലേൽപിച്ചു.ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി വെടിക്കെട്ട് പോലുള്ള പരിപാടികൾ ഒഴിവാക്കിയതുംഉത്സവ
പ്രേമികളെനിരാശരാക്കിയിട്ടുണ്ട്.ക്ഷേത്രത്തിൽ പൂരത്തിന് കുത്ത് കൂറയിട്ട നാൾ മുതൽ വിവിധ ദേശക്കാരുടെ കൂത്തുത്സവം ക്ഷേത്രത്തിൽ നടന്നു വരുന്നുണ്ട്. 14 ദിവസത്തെ കൂത്ത് ശേഷമാണ് മഹോത്സവം നടക്കുന്നത്. താലപ്പൊലി നാൾ കാലത്ത് പ്രത്യേക പൂജകളും നടക്കും. ഉച്ചപൂജയ്ക്ക് ശേഷം 3 ഗജവീരന്മാരോടു കൂടിയ എഴുന്നള്ളിപ്പ്, പഞ്ചവാദ്യം തുടങ്ങിയവയും ഉണ്ടാവും. 5 മണിയോടു കൂടി വിവിധ ദേശങ്ങളിൽ നിന്നും കാളവരവുകളും മറ്റ് കലാപ്രകടനങ്ങളും ക്ഷേത്ര മുറ്റത്തെത്തും.
