Categories: EDAPPALLocal news

നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണം – പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ

എടപ്പാൾ: നാടിൻ്റെ വിനാശത്തിന് കാരണമാകുന്ന പദ്ധതികളെ വികസനത്തിൻ്റെ പേരിൽ കൊണ്ടുവരുന്നത് ചെറുക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ പറഞ്ഞു. എടപ്പാൾ – അയിലക്കാട് റോഡിൽ കമ്പനിപ്പടിയിൽ സ്ഥാപിക്കാൻ പോകുന്ന ഓക്സി ഫ്ലോ വാട്ടർ പാർക്കിനെതിരെ ജനകീയ സമരസമിതി നടത്തിയ പ്രതിരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി ചെയർമാൻ പി.പി. മുസ്തഫ അധ്യക്ഷനായി.കെ.പി. മുഹമ്മദലി ഹാജി, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. പ്രഭാകരൻ, ഗ്രാമപ്പഞ്ചായത്തംഗം കെ.പി. റാബിയ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.ആർ. അനീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇബ്രാഹിം മൂതൂർ, എം. നടരാജൻ, എ.എം. രോഹിത്, പ്രഭാകരൻ നടുവട്ടം, ടി.പി. മുഹമ്മദ്,
എന്നിവർ പ്രസംഗിച്ചു.

admin@edappalnews.com

Recent Posts

പൊന്നാനിയിലെ കഞ്ചാവിൻ്റെ “ആശാൻ ”  5 കിലോ കഞ്ചാവുമായി പൊന്നാനി പോലിസ് പിടിയിൽ

പൊന്നാനി: പൊന്നാനിയിലെ കൗമാരക്കാരായ ലഹരി ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഹംസാക്കയായ പൊന്നാനി  വളപ്പിലകത് അബൂബക്കറിൻ്റെ മകൻ 56 വയസുള്ള ഹംസു എന്ന…

1 day ago

ഭരണഭാഷാ വാരാഘോഷം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

മലപ്പുറം: ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വിസ് മത്സരം…

1 day ago

കേരള സ്കൂൾ കായികമേള; അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം

കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം തുടരുന്നു. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട്…

1 day ago

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായ സംഭവം; 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന് പേർ അറസ്റ്റിൽ

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43)…

1 day ago

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ ക്ലാർക്കിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉത്തരവ്

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ ക്ലാർക്ക് സലിം പള്ളിയാൽതൊടിക്കെതിരെ കഠിന ശിക്ഷക്കുള്ള വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്…

1 day ago

പീപ്പിൾസ് ഫൗണ്ടേഷൻ പാരാ പ്ലിജിയ പുരസ്കാരം ഡോ. ലൈസ് ബിൻ മുഹമ്മദിന് സമ്മാനിച്ചു

മാറഞ്ചേരി:പാരാ പ്ലീജിയ ബാധിതർക്കായി പീപ്പിൾസ് ഫൗണ്ടേഷൻ "ഉയരെ" പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് ആരോഗ്യ മേഖലയിൽ ഏർപ്പെടുത്തിയ പുരസ്കാരം മാറഞ്ചേരി…

1 day ago