Categories: KERALA

നഴ്സിങ് കോളേജ് റാ​ഗിങ്: പ്രതികളായ 5 വിദ്യാർത്ഥിളുടെയും തുടർ പഠനം തടയാൻ നഴ്സിങ് കൗൺസിൽ തീരുമാനം

തിരുവനന്തപുരം: നഴ്സിങ് കോളേജിലെ റാ​ഗിങ്ങിൽ‌ പ്രതികളായ അഞ്ച് വിദ്യാർത്ഥിളുടെയും തുടർ പഠനം തടയാൻ നഴ്സിങ് കൗൺസിൽ അടിയന്തര യോ​ഗത്തിൽ തീരുമാനം. കോളേജ് അധികൃതരെയും സർക്കാരിനെയും തീരുമാനം അറിയിക്കു. ക്രൂരമായ റാ​ഗിങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ബർത്ത് ഡേ ആഘോഷത്തിന് പണം നൽകാത്തതിന്റെ പേരിലായിരുന്ന ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാൻ പണം ചോദിച്ചിട്ട് നൽകാത്തതും പ്രതികളെ പ്രകോപിപ്പിച്ചു. ഇതിനുള്ള വൈരാ​ഗ്യം തീർക്കാനാണ് വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോ​ഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതും ക്രൂരമായി മർദ്ദിച്ചതെന്നുമാണ് പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നത്.റാ​ഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കാൻ കോളേജ് ഹോസ്റ്റൽ അധികൃതരെ വീണ്ടും ചോദ്യം ചെയ്യും. കോളേജിലെ അധ്യാപകരിൽ നിന്നും മറ്റ് വിദ്യാർത്ഥികളിൽ നിന്നും പോലീസ് വിവരങ്ങൾ അസിസ്റ്റന്റ് വാർഡന്റെയും ഹൗസ് കീപ്പറുടെയും അഭാവത്തിൽ ഹോസ്റ്റലിന്റെ പൂർണ നിയന്ത്രണം പ്രതികളടക്കമുള്ള സീനിയർ വിദ്യാർത്ഥികൾക്കായിരുന്നു എന്ന ആരോപണം ഉണ്ട്. കോളേജിലെത്തി അന്വേഷണം നടത്തിയ നഴ്സിങ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആരോ​ഗ്യ വകുപ്പിന് റിപ്പോർട്ട് കൈമാറും.

റാ​ഗിങ് നടന്ന മുറിയിൽ നിന്ന് കത്തിയും കോമ്പസും ഡംബലും കരിങ്കൽ കഷണങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. റാ​ഗിങ്ങിനെതിരെ 4 വിദ്യാർത്ഥികൾ കൂടി കോളേജിന്റെ ആന്റി റാ​ഗിങ് സെല്ലിൽ പരാതി നൽകി. ഇതിൽ ഒരാൾ പോലീസിനും പരാതി നൽകിയിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർത്ഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങൾ ഡിസംബർ 13 ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർത്ഥികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.
മൂന്നാം വർഷ വിദ്യാർത്ഥികളായ പ്രതികൾ നിലവിൽ ജു‍ഡിഷ്യൽ കസ്റ്റഡിയിലാണ്. ഒന്നാം വർഷ വിദ്യാർത്ഥിയെ മൂന്നാം വർഷ വിദ്യാർത്ഥികൾ ചേർ‌ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.കോമ്പസ് ശരീരത്തിൽ കുത്തിവെച്ച് മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷൻ ഉപയോ​ഗിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർത്ഥിയുടെ സ്വകാര്യ ഭാ​ഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർത്ഥി കരഞ്ഞ് അപേക്ഷിച്ചിട്ടും വീണ്ടും ഉപദ്രവിക്കുന്നത് വ്യക്തമാണ്.


Recent Posts

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

14 minutes ago

അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റിൽ തുടക്കം.

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…

18 minutes ago

‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു.

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

43 minutes ago

കെ എസ് ടി എ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.

ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…

3 hours ago

ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.

എടപ്പാള്‍:എടപ്പാളിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.അടാട്ട്…

3 hours ago

നാമ്പ് ‘ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാനം ഖാദി കോമ്പൗണ്ടിൽ വച്ച് നടന്നു.

എടപ്പാള്‍:തവനൂർ കെ എം ജി യു പി എസ് വിദ്യാർത്ഥികൾ തവനൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ‘നാമ്പ് ‘ പച്ചക്കറി…

3 hours ago