Categories: THRISSUR

ചാലക്കുടി ഫെഡറല്‍ ബാങ്ക് കവര്‍ച്ച: പ്രതി എങ്ങോട്ട് പോയെന്ന് എത്തും പിടിയുമില്ലാതെ പോലീസ്; ജീവനക്കാര്‍ സംശയത്തിന്റെ നിഴലില്‍; അടിയന്തര യോഗം ചേര്‍ന്ന് പ്രത്യേക അന്വേഷണ സംഘം

&NewLine;<p class&equals;"wp-block-paragraph">തൃശ്ശൂർ&colon; ചാലക്കുടി ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ കവർന്ന പ്രതി എങ്ങോട്ട് പോയെന്ന് എത്തും പിടിയുമില്ലാതെ പോലീസ്&period;തൃശ്ശൂർ വരെ പ്രതി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്&period; എന്നാല്‍ അവിടെനിന്ന് പ്രതി എങ്ങോട്ട് പോയെന്ന് പൊലീസിന് സൂചനകളില്ല&period; പ്രതി സഞ്ചരിച്ച വാഹനം കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല&period; വടക്കൻ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്&period; മലപ്പുറത്തേക്കോ പാലക്കാടേക്കോ പ്രതി കടന്നിരിക്കാൻ സാധ്യതയുണ്ട്&period; പാലക്കാടേക്കെത്തിയാല്‍ സംസ്ഥാനം വിടാനുള്ള സാധ്യതയുമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സൂചനകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് അടിയന്തര യോഗം ചേരും&period; ജീവനക്കാരും സംശയത്തിന്റെ നിഴലിലാണ്&period; കാരണം പ്രതിയെ മോഷണത്തില്‍ നിന്ന് തടയാനുള്ള കാര്യമായ ശ്രമങ്ങള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പോലീസ് പറയുന്നു&period;ബാങ്കില്‍ തിരക്ക് കുറഞ്ഞിരുന്ന സമയം മോഷ്ടാവ് തെരഞ്ഞെടുത്തതിലും ജീവനക്കാർക്ക് പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്&period; ജീവനക്കാരുടെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്&period; ഇന്ന് അവരുടെ സി à´¡à´¿ ആർ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്&period; ജീവനക്കാരെ ശുചിമുറിയില്‍ പൂട്ടിയിട്ടാണ് കവർച്ച നടത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതി പണം ആവശ്യപ്പെട്ടത് ഹിന്ദിയിലാണ് എന്നാണ് ജീവനക്കാർ നല്‍കിയിരിക്കുന്ന മൊഴി&period; എന്നാല്‍ അന്യസംസ്ഥാനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണോ ഇത്തരത്തില്‍ ഹിന്ദി സംസാരിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്&period; നമ്ബര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റ്&comma; ജാക്കറ്റ്&comma; ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്&period; ബാങ്കിന് സുരക്ഷാ ജീവനക്കാരനില്ല എന്നതും ചുറ്റുപാടുമുള്ള മറ്റ് സ്ഥാപനങ്ങളിലൊന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലെന്നും മോഷ്ടാവ് മനസിലാക്കിയിരുന്നു&period; ബാങ്കിലേക്ക് കയറിയ മോഷ്ടാവ് അവിടെയുണ്ടായിരുന്ന ജീവനക്കാരില്‍ രണ്ടുപേരെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തുകയും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ച്‌ മനസിലാക്കിയ ശേഷം ബാങ്കിനുള്ളിലെ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശുചിമുറിയില്‍ പൂട്ടിയിടുകയായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

`ഡോ. വിനോദ്.വി , മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു.

മലപ്പുറം: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സ്വദേശം.…

8 hours ago

15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങൾ പിടിയിൽ

എടപ്പാൾ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 15 പോക്സോ കേസുകളിലെ പ്രതികളായ സഹോദരങ്ങളെ ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ റക്സോൾ ഗ്രാമത്തിൽ…

8 hours ago

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

പൊന്നാനി: പൊന്നാനി തീരദേശ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളിൽ കെ പി നൗഷാദലി എംഎൽഎ സന്ദർശനം നടത്തി. പൊന്നാനി മുതൽ കാപ്പിരിക്കാട്…

8 hours ago

ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ

എടപ്പാൾ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ്…

9 hours ago

നാടിനെ ചേർത്ത് പിടിച്ച പ്രധാനാധ്യാപകന് ആദരവ്

എടപ്പാൾ: പോത്തനൂർ ഗവൺമെന്റ് യു. പി. സ്കൂൾ ഹെഡ് മാസ്റ്ററായ ടി.പി. ഹംസ മാസ്റ്റർക്ക് പിടിഎ യാത്രയയപ്പ് നൽകി.ഈ വിദ്യാലയത്തിൽ…

10 hours ago

നവീകരിച്ച ഓഫീസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ ഹൈസ്കൂൾ, പ്രൈമറി മോണ്ടിസോറി വിഭാഗങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് റൂമുകളുടെ ഉദ്ഘാടനം നടന്നു.…

10 hours ago