നരിപ്പറമ്പ് പമ്പ് ഹൗസ്-മാത്തൂർ പള്ളി റോഡ് ഉദ്ഘാടനം ചെയ്തു
April 11, 2023
തവനൂർ : കാലടി-തവനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നരിപ്പറമ്പ് പമ്പ് ഹൗസ്-മാത്തൂർ പള്ളി റോഡ് കോൺക്രീറ്റ് ചെയ്തതിൻ്റെ ഉദ് ഘാടനം കെ ടി ജലീൽ എം എൽ എ നിർവഹിച്ചു. എം എൽ യുടെ ശ്രമഫലമായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്ന് 15 ലക്ഷം അനുവദിച്ച്കൊണ്ടായിരുന്നു നവീകരണ പ്രവർത്തി.കാലടി പഞ്ചായത്ത് പ്രസിഡണ്ട് അസ് ലാം തിരുത്തി, തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസൻ, ബ്ലോക്ക് മെമ്പർ ദിലീഷ്, പഞ്ചായത്ത് മെമ്പർമാരായ സലീന, സുരേഷ്, ബൽക്കീസ്, കാലടി സഹകരണ ബാങ്ക് പ്രസിഡണ്ട് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.