EDAPPALLocal news
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ കറങ്ങിയ കൗമാരക്കാരെ കയ്യോടെ പൊക്കി പോലീസ്


എടപ്പാൾ: ഹർത്താൽ ദിനത്തിൽ എടപ്പാൾ ടൗണിലൂടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ കൗമാരക്കാരെ കയ്യോടെ പൊക്കി ചങ്ങരംകുളം പോലീസ്. ബൈക്കിൽ മൂന്നു പേരെ വെച്ച് പോലീസിന് മുന്നിലൂടെ ചീറിപ്പാഞ്ഞ് കടന്നുപോയ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്. നമ്പർ പ്ലേറ്റ് എഴുതാൻ കൊടുത്തിരിക്കുകയാണന്നും കൂട്ടുകാരന്റെ ബന്ധുവിനെ ഹോസ്പിറ്റലിൽ സന്ദർശിക്കാൻ വന്നതാണെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു.തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി താക്കീത് ചെയ്താണ് വിട്ടയച്ചത്.

