CHANGARAMKULAMLocal news
വനിതാ വാര്‍ഡ് മെമ്പറെ മൊബൈലില്‍ തെറി വിളിച്ചതായി പരാതി

ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും ചങ്ങരംകുളം പോലീസിനും പരാതി നല്‍കി
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തിലെ വനിതാ വാര്‍ഡ് മെമ്പറെ മൊബൈലില്‍ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും ചങ്ങരംകുളം പോലീസിനും പരാതി നല്‍കി പഞ്ചായത്ത് അംഗം. വട്ടംകുളം ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ പി ഫസീലയാണ് പരാതിക്കാരി. കോവിഡ് ബാധിച്ച വീട്ടില്‍ ആര്‍ആര്‍ടി പ്രവര്‍ത്തകനോട് മരുന്ന് എത്തിക്കാന്‍ പറഞ്ഞതിന് വനിതാ മെമ്പറെ മൊബൈലില്‍ വിളിച്ച് സ്ഥലത്തെ പ്രാദേശിക സിപിഎം നേതാവ് അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിതത്തില്‍ അശ്ളില പ്രയോഗം നടത്തിയെന്നുമാണ് പരാതി.














