CHANGARAMKULAM
നന്നംമുക്ക് പഞ്ചായത്ത് കേരളോത്സവം:ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു
ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു.സംസ്ഥാന യുവജന ക്ഷേമ വകുപ്പും നന്നംമുക്ക് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം 2022ൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നന്നംമുക്ക് സിൽവർ സ്റ്റർ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിനുള്ള ട്രോഫി ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ നൽകി.ഐനിചോട് മാർത്തോമ്മ സിറിയൻ യു പി സ്കൂളിൽ നടന്ന അത്ലാസ് 2022 കായിക മേളയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ചായിരുന്നു ട്രോഫി നൽകിയത്.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ, വൈസ് പ്രസിഡന്റ് പ്രവീൺ ഒ പി.ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കരുണാകരൻ, ആശ ലത,മുസ്തഫ ചാലുപറമ്പിൽ, അഷ്റഫ് കാട്ടിൽ, രാഗി രമേശ് മറ്റു ജനപ്രതിനികൾ, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥി, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.