CHANGARAMKULAM
നന്നംമുക്ക് പഞ്ചായത്ത് കേരളോത്സവം ; ഘോഷയാത്ര സംഘടിപ്പിച്ചു
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ച് ചങ്ങരംകുളത്ത് ഘോഷയാത്ര സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍, പ്രദേശത്തെ വിവിധ ക്ലബ്ബുകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകർ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. മൂന്നുദിവസങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.