സ്വര്‍ണ വിലയിൽ നേരിയ വർദ്ധനവ്; ഇന്ന് പവന് കൂടിയത് 240 രൂപ

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങുന്നവര്‍ക്ക് ഭാരമാകും. വരുംദിവസങ്ങളിലേക്കുള്ള സൂചനയാണോ ഇന്നത്തെ വില വര്‍ധനവ് എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. കാരണം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ മാത്രമാണ് മുന്നേറിയിട്ടുള്ളത്.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 71600 രൂപയാണ് വില. 240 രൂപ വര്‍ധിച്ചു. അതേസമയം, ഗ്രാം വില 30 രൂപ വര്‍ധിച്ച് 8950 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 7340 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 109 രൂപയാണ്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3311 ഡോളറാണ് പുതിയ നിരക്ക്.
ഇന്ന് ഡോളര്‍ സൂചികയില്‍ കാര്യമായ മാറ്റമില്ല. 99.29 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. അതേസമയം, രൂപയുടെ വിനിമയ നിരക്ക് 85.43 ആയി താഴ്ന്നു. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും. രൂപ കരുത്ത് കുറഞ്ഞാല്‍ സ്വര്‍ണവില കൂടുകയും ചെയ്യും. ഡോളറിന്റെയും മറ്റു പ്രധാന കറന്‍സികളുടെയും വാങ്ങല്‍ ശേഷിയിയില്‍ വരുന്ന മാറ്റമാണ് ഇതിന് കാരണം.
