EDAPPALLocal news
നടുവട്ടം കാലടിത്തറയിൽ വിവാഹം ഉറപ്പിച്ച യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ:വിവാഹം ഉറപ്പിച്ച യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നടുവട്ടം കാലടിത്തറയിൽ താമസിക്കുന്ന കേരളോടത്ത് മണികണ്ഠന്റെയും സുജാതയുടെയും മകൻ ശ്രീജിത്ത് (27)നെയാണ് സ്വന്തമായി നിർമാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ സൺസൈഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച കാലത്താണ് സംഭവം.നടുവട്ടത്ത് ആയുർവേദ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ശ്രീജിത്തിന്റെ വിവാഹം നിശ്ചയം ഏതാനും മാസം മുമ്പാണ് കഴിഞ്ഞത്.ചങ്ങരംകുളം പോലീസ് മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
