ധാർമികതയിലൂന്നിയ വിദ്യാഭ്യാസം സമുഹത്തിനാവശ്യം -സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
വളാഞ്ചേരി: ധാർമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സമൂഹത്തിനും നാട്ടിനും ആവശ്യമെന്നും അത്തരം വിദ്യാഭ്യാസ രീതികളാണ് രക്ഷിതാക്കളെയും അധ്യാപകരെയും മുതിർന്നവരെയും ബഹുമാനിക്കുന്നവരും നാട്ടിനും രാജ്യത്തിനും ഗുണകരമാവുന്ന വരുമായ കുട്ടികളെ വളർത്തിയെടുക്കുക എന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഓർമപ്പെടുത്തി.
2025 ജൂണിൽ പ്രവർത്തനം ആരംഭിക്കുന്ന ഇരിമ്പിളിയം ഐഡിയൽ ഇന്റർനാഷണൽ സ്കൂളിൽ പുതുതായി എൽ കെ ജി മുതൽ അഞ്ചാം ക്ലാസ് വരെ അഡ്മിഷൻ എടുത്ത അഞ്ഞൂറോളം കുട്ടികളുടെ രക്ഷിതാക്കൾക്കായി ഇരിമ്പിളിയത്ത് നടന്ന ഓറിയന്റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
കടകശേരി ഐഡിയലിന്റെ മറ്റൊരു സ്ഥാപനമായ ഇരിമ്പിളിയം ഐഡിയൽ ഇന്റർനാഷണൽ സ്കൂളിന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ വളരെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന അനുഭവം നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇരിമ്പിളിയം കാമ്പസ് ചെയർമാൻ ടി സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു.
ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ഐഡിയൽ സ്ഥാപനങ്ങളുടെ സി ഇ ഒ മജീദ് ഐഡിയൽ വിഷയാവതരണം നടത്തി.
ഇരിമ്പിളിയം കാമ്പസ് മാനേജർ ഉമർ പുനത്തിൽ, കോ-ഓഡിനേറ്റർ ഫാസിൽ മാജിദ്, പ്രിൻസിപ്പാൾ ഐഷ സിദ്ദീഖ, കടകശ്ശേരി ഐഡിയൽ സീനിയർ പ്രിൻസിപ്പാൾ എഫ് ഫിറോസ്, ബിന്ദു പ്രകാശ്, അബ്ദുൽജബ്ബാർ, സക്കീർ ഹുസൈൻ, ധന്യ ശ്യാം,
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ, സുപ്രിയ ഉണ്ണികൃഷ്ണൻ, വി മൊയ്തു, അഭിലാഷ് ശങ്കർ , പി വി സിന്ധു .തുടങ്ങിയവർ പ്രസംഗിച്ചു.