ദേശീയപാത വികസനം: തവനൂർ ഗ്രാമപഞ്ചായത്തിന് സ്ഥലം നഷ്ട്ടമാകും

തവനൂർ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്തിന് സ്ഥലം നഷ്ട്ടമാകും. അടുത്ത മാസത്തോടെ പഞ്ചായത്ത് ഓഫീസ് അന്ത്യാളംകുടത്തെ സാംസ്ക്കാരിക നിലയത്തിലേക്ക് മാറ്റാൻ തീരുമാനം. റോഡ് നവീകരണത്തിൻ്റെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്തിന് മൂന്നേകാൽ സെൻ്റ് സ്ഥലത്തോളം വിട്ട് കൊടുക്കേണ്ടിവരും. നിലവിൽ 9 സെൻ്റ് സ്ഥലത്താണ് പഞ്ചായത്ത് ഓഫീസും കൃഷിഭവനു സ്ഥിതി ചെയ്യുന്നത്. ദേശീയപാതക്കായി സ്ഥലം വിട്ടു കൊടുക്കുന്നതോടെ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കേണ്ടതായും വരും. അവശേഷിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധ്യതയും നിറം മങ്ങിയതാണ്. അയിങ്കലത്ത് തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.60 ദിവസത്തിനുള്ളിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഒഴിഞ്ഞ് കൊടുക്കാൻ PWD പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അടുത്ത മാസത്തോടെ പഞ്ചായത്ത് ഓഫീസ് അന്ത്യാളംകുടത്തെ സാംസ്ക്കാരിക നിലയത്തിലേക്ക് മാറ്റാനാണ് തീരുമാനം.
