CHANGARAMKULAM
ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം

ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി
ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ സ്കൂളിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ചു മറയുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു തൃശ്ശൂര് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാക്സി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത് അപകടകാരണം ഡ്രൈവർ ഉറങ്ങിയതാവാം എന്നാണ് പ്രാഥമിക നിഗമനം നിയന്ത്രണം വിട്ട കാർ മൂന്ന് തവണ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. പരിക്കേറ്റ വരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
