Local newsPONNANI
പൊന്നാനി കോൺഗ്രസ് സ്ഥാനാർഥി സാധ്യതാപട്ടികയിൽ അഞ്ചുപേർ


പൊന്നാനി: പൊന്നാനി മണ്ഡലത്തിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി സാധ്യതാപട്ടികയിൽ അഞ്ചുപേർ. സംസ്ഥാന തിരഞ്ഞെടുപ്പുസമിതി തയ്യാറാക്കിയ പട്ടികയിലാണിത്. യൂത്ത്കോൺഗ്രസ് സെക്രട്ടറി എ.എം. രോഹിത്, സിദ്ദീഖ് പന്താവൂർ, കെ.പി.സി.സി. സെക്രട്ടറി വി. ബാബുരാജ്, സി. ശ്രീധരൻ, ഡോ. യു.കെ. അഭിലാഷ് എന്നിവരാണ് പരിഗണിക്കപ്പെടുന്നത്.

