ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്; തവനൂർ മണ്ഡലത്തിൽ 75 വാർഡുകളിലും 15 ബ്ലോക്ക് ഡിവിഷനിലും എസ്.ഡി.പി.ഐ മത്സരിക്കും

തവനൂർ: വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ 75 വാർഡുകളിലേക്കും
15 ബ്ലോക്ക് ഡിവിഷനിലേക്കും എസ്.ഡി.പി.ഐ മത്സരിക്കാൻ തീരുമാനിച്ചു.
തവനൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന എസ്.ഡി.പി.ഐ. തിരഞ്ഞെടുപ്പ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നും എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ ജനങ്ങൾ ഏറ്റെടുക്കുമെന്നും മണ്ഡലം പ്രസിഡന്റ് ജലീൽ എടപ്പാൾ യോഗത്തിൽ പറഞ്ഞു.
അവകാശങ്ങൾ അർഹരിലേക്ക് എത്താനും അഴിമതിയില്ലാത്ത വികസനത്തിനും എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ തവനൂർ മണ്ഡലം സെക്രട്ടറി EP നാസർ സ്വാഗതം പറഞ്ഞ യോഗത്തിൽ , മണ്ഡലം വൈസ് പ്രസിഡന്റ്മാരായ, സൈനുദ്ദീൻ അയിങ്കലം, മരക്കാർ ഹാജി മാങ്ങാട്ടൂർ,
(ജോ) സെക്രട്ടറിമാരായ അൻസാർ മൂതൂർ , കബീർ നെല്ലാക്കര, ട്രഷറർ മുസ്തഫ തങ്ങൾ, ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളക്കുട്ടി തിരുത്തി, കമ്മിറ്റി അംഗങ്ങളായ. കരീം ഭായ്, റഷീദ്,, സക്കീർ തുടങ്ങിയവർ സംബന്ധിച്ചു.













