പെരുമ്പിലാവ് :കടവല്ലൂർ പഞ്ചായത്തിലെ നവീകരിച്ച കൊള്ളഞ്ചേരി തോടിന്റെ സംരക്ഷണം ഏറ്റെടുത്ത് 3 കിലോമീറ്റർ ദൂരം തോടിന്റെ ഇരുവശവും കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൈത വെച്ചുപിടിപ്പിൽ ഇന്ന് നടക്കും.കാലത്ത് 10ന് കടവല്ലൂർ പാടത്ത് കർഷക സംഘം തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എം. ബാലാജി ഉദ്ഘാടനം ചെയ്യും.സാമൂഹ്യ- സാംസ്കാരിക രംഗത്തുള്ളവർ,പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് കർഷകസംഘം നേതാക്കൾ അറിയിച്ചു.കടവല്ലൂർ, കൊള്ളഞ്ചേരി,അടിമനതാഴം,കപ്പൂർ,കുളത്താണിതാഴം, കണ്ടംകുളം, കാക്കശ്ശേരി, കോതമംഗലം എന്നീ പാടശേഖരങ്ങളിലെ 1500 ഏക്കർ നെൽകൃഷി കാരുടെ പതിറ്റാണ്ടായുള്ള ആവശ്യത്തിന് പരിഹാരമായാണ് ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മൂന്നു കിലോമീറ്റർ ദൂരം കൊള്ളഞ്ചേരി തോട് നവീകരിച്ചത്.പുഞ്ചപ്പാടത്തെ തോടുകളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ ജലസേചന സൗകര്യവും ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരവും മാകുന്ന രീതിയിലാണ് തോടിന്റെ ഒന്നാംഘട്ട നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്.തോടിൻ്റെ രണ്ട് വശങ്ങളിലും 2 മീറ്റർ വീതിയിൽ നടപ്പാത പോലുള്ള വരമ്പും നിർമ്മിച്ചിട്ടുണ്ട്.തോടിൻ്റെ ഉൾവശം മണ്ണിടിച്ചിൽ ഒഴുവാക്കുന്നതിനാണ് പഴമക്കാർ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന കൈതവെച്ചുപിടിപ്പിക്കുന്നത്.പഴമക്കാർ ചെയ്തുവന്നിരുന്ന പ്രകൃതിക്ക് അനുയോജ്യമായ മണ്ണൊലിപ്പ് തടഞ്ഞ് ജലം ശുദ്ധീകരിക്കുകയും പ്രകൃതിക്ക് ഇണങ്ങുന്ന വിധം സസ്യ – ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ തിരിച്ചുപിടിക്കാനും വേണ്ടിയാണ് തോടിന്റെ ഇരുവശങ്ങളിലും കൈത വെച്ച് പിടിപ്പിക്കുന്നതെന്ന് കർഷക സംഘം നേതാക്കളായ കെ.കൊച്ചനിയൻ, മുഹമ്മദ് ഹനീഫ, പ്രഭാത് മുല്ലപ്പള്ളി, പി എ.സതീഷ് കുമാർ എന്നിവർ കുന്നംകുളം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊച്ചി : കനത്ത മഴയെ തുടർന്ന് കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർമാർ അവധി…
തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…
തരൂർ:തരൂർ കരിങ്കുളങ്ങരയിലെ ഗായത്രിപുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് പട്ടാമ്പിയിൽ നിന്നും കണ്ടെത്തി. കാവശ്ശേരി കഴനി എരകുളം കുന്നും പുറം…
തട്ടിപ്പിന് ഇരയായത് ഒരു സ്ത്രീയും മകനുമാണ്. പ്രതികളായ മുഹമ്മദ് ഷാനിഷും മുഹമ്മദ് ജനീസും അറസ്റ്റിലായി. കൊടുവള്ളി മേഖലയിൽ പ്രതികൾക്കെതിരെ മറ്റ്…
കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…
കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…