EDAPPAL

തൊഴുത്ത് നിർമ്മിച്ചു നൽകി

എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിലെ ക്ഷീരകർഷകയായ മഞ്ജുഷ പയ്യങ്ങാട്ടിലിന് തൊഴുത്ത് നിർമ്മിച്ചു നൽകി.
തൊഴുത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബുഷറ, വാർഡ് മെമ്പർ സൈഫുദ്ദീൻ, മുൻ വാർഡ് മെമ്പർ പ്രകാശൻ, എം.ജി.എൻ.ആർ.ജി.എ അക്രഡിറ്റഡ് എഞ്ചിനീയർ അൻജല ഗഫൂർ, വാർഡ് ഓവർസിയർ ഗീത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button