CHANGARAMKULAM
തൊഴിലുറപ്പ് തൊഴിലാളികളുമായി രണ്ടാം തവണയും ഉല്ലാസയാത്ര നടത്തി
ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുമായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു.കൊച്ചി മെട്രോ,തൃപ്പൂണിത്തുറ ഹിൽ പാലസ്, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ ഉല്ലാസ യാത്രയും, പിന്നീട് മട്ടാഞ്ചേരിയിലേക്ക് ബോട്ട് യാത്രയും നടത്തിയ ശേഷം ലുലു മാളിലും സംഘം സന്ദർശിച്ചു. തുടർന്ന് തൊഴിലുറപ്പ് അംഗങ്ങളുടെ കലാ പരിപാടികളും നടത്തി യാത്രക്ക് വാർഡ് മെമ്പർ സബിത വിനയകുമാർ, തൊഴിലുറപ്പ് എഡിഎസ് ധന്യ അനിഷ് വാർഡ് ടീം അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. ഇത് രണ്ടാം തവണയാണ് തൊഴിലുറപ്പ്
തൊഴിലാളികളുമായി ഉല്ലാസയാത്ര പോകുന്നത്.