CHANGARAMKULAMLocal news

ചങ്ങരംകുളം പന്താവൂരിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പന്താവൂരിൽ താമസിക്കുന്ന പരേതനായ മനക്കടവത്ത് നാരായണന്റെ മകൻ മണികണ്ഠനെയാണ്(42) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച കാലത്ത് 8:30 യോടെ സമീപവാസികളാണ് മണികണ്ഠനെ റൂമിലെ ഫാനിൽ കയർ ഉപയോഗിച്ച് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നാട്ടുകാർ ചേർന്നു എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഗൾഫിലായിരുന്ന മണികണ്ഠൻ ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. കുറച്ചുകാലങ്ങളായി വീട്ടിൽ ഒറ്റയ്ക്കാണ് മണികണ്ഠൻ താമസിച്ചിരുന്നത്. ഭാര്യയും ഒരു പെൺകുട്ടിയും ഭാര്യയുടെ പുത്തൻ പള്ളിയിലെ വീട്ടിലാണ് താമസിക്കുന്നത്. അമ്മ പെരുമക്കിലുള്ള സഹോദരന്റെ വീട്ടിലുമാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ് കുഞ്ഞിമ്മു, ഭാര്യ മോനിഷ, മകൾ വൈഗ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button