KERALA
തൃശ്ശൂരിൽ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും


തൃശ്ശൂരിൽ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഈ മാസം 21നാണ് യുവാവ് യുഎഇ യിൽ നിന്നെത്തിയത്. 22 വയസാണ് പ്രായം.
കുരങ്ങ് വസൂരി പരിപൂർണമായി പ്രകടിപ്പിച്ചിരുന്നതുകൊണ്ട് തന്നെ അതീവ സുരക്ഷയോടെയാണ് യുവാവ് നാട്ടിൽ എത്തിയത്. തുടർന്ന് ഉടൻ ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ യുവാവിന്റെ സമ്പർക്കപ്പെട്ടികയിലുള്ളവർ കുറവാണ്. രോഗലക്ഷണങ്ങൾ വ്യക്തമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ഐസൊലേഷനിൽ ആയിരുന്നു.
ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. സമ്പർക്കപ്പട്ടികയിൽ ഉള്ളവർ നിരീക്ഷണത്തിലാണ്. സംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടത്തിയത്.
