KERALA
തൃശ്ശൂരിലെ കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം.
തൃശൂർ: നവജാത ശിശുവിൻെറ മൃതദേഹം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൂങ്കുന്നം എം.എൽ.എ റോഡിൽ പാറമേക്കാവ് ശാന്തിഘട്ടിന് സമീപമുള്ള കുറ്റൂർ ചിറയുടെ തടയണക്കടുത്ത് സഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ ഒരാഴ്ച പ്രായം വരുന്ന കുട്ടിയുടെ മൃതദേഹം കണ്ടത്. ശാന്തിഘട്ടിൽ സംസ്കാര ചടങ്ങുകൾക്ക് എത്തിയവരാണ് മൃതദേഹം കണ്ടത്.
ഒരടി മാത്രം വെള്ളമുള്ള ഭാഗത്താണ് മൃതദേഹം കണ്ടത്. ടൗൺ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ആശുപത്രികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ തേടുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും.