Local newsMALAPPURAM
തൃശൂർ വടക്കേകാട് കൊച്ചുമകൻ മുത്തച്ഛനെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി


തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് കൊച്ചുമകന്‍ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി. വടക്കേക്കാട് വൈലത്തൂർ സ്വദേശി പനങ്ങാവിൽ വീട്ടിൽ അബ്ദുല്ലക്കുട്ടി (75), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം.
പ്രതിയായ കൊച്ചുമകന്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ ആണെന്നാണ് വിവരം.ഗുരുവായൂർ എസിപി കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബറും സ്ഥലത്തെത്തിയിട്ടുണ്ട്.
