തൃശൂർ കേച്ചേരി ജംഗ്ഷൻ വികസനം:
മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരം:നാലുവരിപ്പാതയാക്കുന്ന പ്രവൃത്തിക്ക് 5 കോടി രൂപ.

കേച്ചേരി: കേച്ചേരി ജംഗ്ഷൻ വികസനം മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ ഇപ്പോൾ അനുഭവപ്പെടുന്ന ഗുരുതരമായ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് കേച്ചേരി ജംഗ്ഷൻ വികസനത്തെ നിർദ്ദേശിക്കുന്നതെന്ന്എം.എൽ.എ. മാർ അഭിപ്രായപ്പെട്ടു. നിർദിഷ്ട പദ്ധതിയെക്കുറിച്ച് കെ.ആർ.എഫ്.ബി. അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ വിശദീകരിച്ചു. കിഫ്ബിയുടെ പ്രാഥമിക പരിഗണനയിലിരിക്കുന്ന തൃശൂർ-കുറ്റിപ്പുറം റോഡ് കി.മീ. 15/000 മുതൽ 19/650 വരെ (മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ) നാലുവരിപ്പാതയാക്കുന്ന പ്രവൃത്തിയിൽ 5 കോടി രൂപ കേച്ചേരി ജംഗ്ഷൻ വികസനത്തിന് വകയിരുത്തിയിട്ടുണ്ടെന്ന് കെ.ആർ.എഫ്. ബി അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള റോഡ് വികസനവും കേച്ചേരി ജംഗ്ഷൻ വികസനവും ഒരുമിച്ച് പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ബഹു. എം.എൽ.എ. മാർ നിർദ്ദേശം നൽകി. പ്രിലിമനറി സർവേയ്ക്ക് മുന്നോടിയായി സർവ്വേ വകുപ്പ് – കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ 21-12-2021 ന് സംയുക്ത സ്ഥല സന്ദർശനം നടത്തുന്നതിന് തീരുമാനമായി. അതിനോടൊപ്പം യൂട്ടിലിറ്റി മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നിർദ്ദേശം കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നൽകി.
