EDAPPALLocal news

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ നിർമ്മാണം പൂർത്തിയാക്കിയ മണ്ണാർത്തോട് പാലം നാടിനു സമർപ്പിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 18ആം വാർഡിൽ റാർബൻ മിഷൻ പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ മണ്ണാർത്തോട് പാലം നാടിനു സമർപ്പിച്ചു.പാലത്തിൻ്റെ ഉദ്ഘാടനം കെ.ടി.ജലീൽ എം.എൽ എ നിർവ്വഹിച്ചു.വട്ടംകുളം പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കെ.ടി.ജലീൽ എം.എൽ. എയുടെ ശ്രമഫലമായി റാർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്തിയാണ് മണ്ണാർത്തോട് പാലം പുനർനിർമ്മിച്ചത്. 23.5 ലക്ഷം രൂപ ചിലവഴിച്ചു നിർമാണം പൂർത്തിയാക്കിയ പാലം കെ.ടി.ജലീൽ എം.എൽ എ നാടിനു സമർപ്പിച്ചു, ഗ്രാമീണ മേഖലയെ ഉയർത്തിക്കൊണ്ടു വരുന്നതിനായി, കേന്ദ്ര, സംസ്ഥാന, പഞ്ചായത്ത്‌ വിഹിതങ്ങളുപയോഗിച്ച് നടപ്പിലാക്കുന്നതാണ് റർബൻ പദ്ധതി. ആദ്യ കരാറുകാർ പാതി വഴിയിലുപേഷിച്ചു പോയ പാലത്തിൻ്റെ നിർമ്മാണം ഒരു മാസം മുൻ മ്പാണ് എറണാകുളത്തുള്ള എ, കെ, കൺസ്ട്രക്ഷൻ ഗ്രൂപ്പ് എന്ന കമ്പനിയെ ഏറ്റെടുക്കുന്നത്.നിലവിലെ പഞ്ചായത്ത്‌ ഭരണസമിതി എല്ലാവിധ സഹകരണവും ഉറപ്പ് വരുത്തിയും അതോടൊപ്പം അതിന്റെ ഫണ്ട് നേരിട്ട് കൈമാറാൻവേണ്ടി പഞ്ചായത്ത്‌ തലത്തിൽനിന്നുമുള്ള ഇടപെടലും നടത്തിയതിന്റെ ഭാഗമായി ഒരുമാസം കൊണ്ടുതന്നെ പ്രവർത്തികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ഈ പാലം കൂടാതെ, കൊട്ടീരി കോൾവെർട്ട് പദ്ധതിയും, മാണൂർ ഡ്രൈനേജ്, നീലിയാട് തടയണ, കുളങ്ങര പാടം ബ്രിഡ്ജ്, എന്നീ 5പദ്ധതികളും പെട്ടെന്ന് പൂർത്തികരിക്കാൻ സാധിച്ചിട്ടുണ്ട്. വാപ്കോസ് ഏറ്റെടുത്ത പ്രവർത്തികൾ വളരെ മന്ദഗതിയിൽ നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്, രണ്ടു മാസം കൂടി അവധി നീട്ടി വാങ്ങി പെട്ടെന്ന് തീർക്കാനുള്ള ഇടപെടലുകൾ നടത്തി വരുന്നുണ്ട്. വാർഡ് മെമ്പർ ദിലീപ് എരുവാപ്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ, നജീബ്,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, യു.പി.
പുരുഷോത്തമൻ, ശ്രീജ പാറക്കൽ, മുൻ മെമ്പർ മഞ്ജുഷ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button