THRISSUR
തൃശൂര്‍ പൂരം കൊടിയേറി; 4 ന് സാമ്ബിള്‍ വെടിക്കെട്ട്, 6 ന് പൂരം

തൃശൂർ :തൃശൂർ പൂരം കൊടിയേറി. തിരുവമ്ബാടിക്കും പാറമേക്കാവിനും പുറമേ എട്ട് ഘടക ക്ഷേത്രത്തിലും കൊടിയേറ്റ് നടത്തി.ആദ്യം തിരുവമ്ബാടിയിലാണ് കൊടിയേറിയത്. പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരം കൊടിയേറി.
മേയ് ആറിനാണ് ലോകം ഉറ്റുനോക്കുന്ന തൃശൂർ പൂരം. മേയ് 4 ന് സാമ്ബിള്‍ വെടിക്കെട്ട്. പൂരം വിളംബരം നടത്തി 5ന് നാന്ദി കുറിച്ച് വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനട തുറന്നിടും. 7 ന് ഉപചാരം ചൊല്ലി പിരിയും.
