EDAPPALLocal news
ക്യാപ്ഷൻ കോണ്ടസ്റ്റ് മത്സരത്തില്‍ വിജയിയെ അനുമോദിച്ചു

എടപ്പാൾ:പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻററി സ്കൂൾ ദളം യുഎഇ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി നടന്ന ക്യാപ്ഷൻ കോണ്ടസ്റ്റ് മത്സരത്തിൽ ,ഒരുമിച്ചിരിക്കുബോൾ വിരുന്നെത്തുന്ന പോയകാലം, എന്ന പേര് നിർദ്ദേശിച്ച ബിനീഷ് തവനൂരിനെ ഉപഹാരം നൽകി അനുമോദിച്ചു.ദളം യുഎഇ രക്ഷാധികാരി ഫസലുറഹ്മാൻ നെല്ലറ ഉപഹാരം നൽകി.പ്രിൻസിപ്പാൾ ബെൻഷ കെഎം ഹെഡ്മാസ്റ്റർ ഹമീദ് വി. പിസി ഹൈദ്രു മൊയ്ദീൻകുട്ടി അജി കോലളംമ്പ് എന്നിവർ സംസാരിച്ചു.
