MALAPPURAM
മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിടിച്ച് വിദ്യർത്ഥിനിക്ക് ദാരുണാന്ത്യം, അപകടം സ്കൂൾബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ


മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർഥി ഷഫ്ന ഷെറിൻ ആണ് മരിച്ചത്. സാധാരണയായി സ്കൂൾ ബസുകളിൽ കുട്ടികളെ ഇറക്കാൻ ഒരാൾ കൂടി ഉണ്ടാകാറുണ്ട്. എന്നാൽ ഈ സ്കൂൾ ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ ഇറക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല.
ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി താലൂക്ക്
ആശുപത്രിയിലും പിന്നീട് ഒരു
സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് വരുന്നതിനിടെ 12 മണിയോടെയാണ് അപകടമുണ്ടായത്.
