Categories: THRISSUR

തൃശൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരൻ തീകൊളുത്തി മരിച്ചു, പ്രണയ നൈരാശ്യമെന്ന് സുഹൃത്തുക്കള്‍.

തൃശൂർ : കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അർജുൻ ലാലാണ് (23) മരിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

മരിച്ച അർജുൻ ലാലും യുവതിയും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നാണ് അർജുന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഒരു വർഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അർജുൻ ഈ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച്‌ ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അർജുൻ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കിടയില്‍നിന്നാണ് അർജുൻ യുവതിയുടെ വീട്ടിലേക്ക് പോകുന്നത്. തുടർന്ന് യുവതിയുടെ വീടിനു പുറത്തുവെച്ച്‌ പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ സിറ്റൗട്ടില്‍ കയറി തീ കൊളുത്തുകയായിരുന്നു. ഇതിനിടെ യുവതിയുടെ വീടിന്റെ ചില്ലുകള്‍ യുവാവ് എറിഞ്ഞുടയ്ക്കുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ ഒല്ലൂർ പോലീസാണ് പൊള്ളലേറ്റനിലയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പൊള്ളലേറ്റ അർജുൻ ലാല്‍ ചികിത്സയിലിരിക്കെ തന്നെ മരണപ്പെടുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മൃതദേഹം ഇപ്പോള്‍ കൊണ്ടുപോയിരിക്കുകയാണ്.

Recent Posts

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ എക്കണോമിക്സ് ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന എക്കണോമിക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി എംഇഎസ് കോളേജ്…

7 hours ago

സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ല; സമസ്ത നേതാക്കളുമായുള്ള മന്ത്രിതല ചർച്ച അവസാനിച്ചു; സർക്കാർ തീരുമാനം അംഗീകരിച്ച് സമസ്ത..!

സ്‌കൂൾ സമയമാറ്റവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഭൂരിഭാഗം സംഘടനകളും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നും അടുത്ത വർഷം…

8 hours ago

വയനാട്ടിൽ കോഴി ഫാം ഉടമകളായ സഹോദരങ്ങൾ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു

സുൽത്താൻബത്തേരി: വയനാട് വാഴവറ്റയിൽ വൈദ്യുതാഘാതം ഏറ്റ് സഹോദരങ്ങൾ മരിച്ചു. വാഴവറ്റ സ്വദേശികളായ കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ്…

8 hours ago

ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…

10 hours ago

റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…

10 hours ago

കെ ടി ജലീൽ എം.എൽ.എ പൂർണ്ണ പരാജയം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ്‌ തവനൂർ…

11 hours ago