Categories: THRISSUR

ചോര്‍ന്നൊലിക്കുന്ന വീട്, തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്

&NewLine;<blockquote class&equals;"wp-block-quote is-layout-flow wp-block-quote-is-layout-flow"><&sol;blockquote>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃശൂര്‍&colon; ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക്&period; അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്&period; വീടിന് അകത്ത് കയറിയ എംഎല്‍എ മഴയില്‍ ചോര്‍ന്നൊലിച്ച് തളം കെട്ടി നിന്ന വെള്ളത്തില്‍ ചവിട്ടി തെന്നിവീഴുകയായിരുന്നു&period; വീഴ്ചയില്‍ കാലിന് പരിക്കേറ്റ എംഎല്‍എ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സി&period;സി&period; മുകുന്ദന്റെ വീട്ടിൽ ഈ മഴക്കാലത്ത് രണ്ട് വസ്തുക്കൾ കരുതലിനായുണ്ട്&comma; കട്ടിയുള്ള ചണച്ചാക്കും വലിയ വാവട്ടമുള്ള പാത്രങ്ങളും&period; കഴുക്കോലും പട്ടികയും ദ്രവിച്ച് ഓടുകൾ തെന്നിമാറിയ മേൽക്കൂരയുള്ള വീട്ടിൽ മഴക്കാലത്ത് നിറയെ വെള്ളമാണ്&period; ഇത് ശേഖരിച്ച് പുറത്തുകളയാനാണ് വലിയപാത്രങ്ങൾ&period; വെള്ളം വലിച്ചെടുക്കാനാണ് ചണച്ചാക്കുകൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്തിക്കാട് കവലയിൽനിന്ന് ഒരുകിലോമീറ്റർ അകലെയാണ് മുകുന്ദന്റെ വീട്&period; കാലപ്പഴക്കമുള്ള ഈ ഓടിട്ടവീട് ജപ്തിഭീഷണിയിലാണ്&period; മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കിൽനിന്ന് പത്തുവർഷം മുൻപ് ആറുലക്ഷം രൂപ വായ്പയെടുത്തു&period; തിരഞ്ഞടുപ്പിനുമുൻപ് ഒരുതവണ വായ്പ പുതുക്കി&period; ഇപ്പോൾ കുടിശ്ശിക 18&period;75 ലക്ഷമായി&period; ജപ്തിക്കാര്യമറിയിച്ച് ബാങ്കുകാർ പലതവണ കത്തയച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സി സി മുകുന്ദന്‍ എംഎല്‍എയുടെ വീട് ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു&period; സിപിഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടായ ഇറങ്ങിപ്പോകല്‍ വിവാദത്തിനു പിന്നാലെ എംഎല്‍എ തന്നെയാണ് തന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പതിനെട്ടുലക്ഷത്തിലേറേ വരുന്ന വായ്പാ ബാധ്യതയാണ് സിസി മുകന്ദനുള്ളത്&period;<br>എംഎല്‍എ ആയതുകൊണ്ടാണ് ഇറക്കിവിടാത്തതെന്നും മുകുന്ദന്‍ പറഞ്ഞിരുന്നു&period;<br>ബാധ്യത തീര്‍ക്കാന്‍ വീടുവില്‍ക്കുന്നത് ഉള്‍പ്പെടെ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ അറ്റൻഡറായിരുന്നു മുകുന്ദൻ&period; ഈയിനത്തിൽ തുച്ഛമായ പെൻഷനുണ്ട്&period; എംഎൽഎ എന്നനിലയിലുള്ള ഓണറേറിയമുണ്ട്&period; പക്ഷേ&comma; ഇതൊന്നും കടംവീട്ടാൻ മതിയാകുന്നില്ല&period; കാർ വാങ്ങാനായി സർക്കാർ അനുവദിച്ച 10 ലക്ഷത്തിന്റെ തിരിച്ചടവായി മാസംതോറും 28&comma;000 കെട്ടണം&period; അധികമായെടുത്ത മൂന്നുലക്ഷത്തിന്റെ ബാങ്ക് വായ്പയും അടയ്ക്കണം&period; അതോടെ വരുമാനംമുട്ടും&period; രണ്ടുതവണ പഞ്ചായത്തംഗമായിരുന്ന ഭാര്യ രാധികയ്ക്ക് വരുമാനമൊന്നുമില്ല&period; രണ്ടുപെൺമക്കളും താത്കാലികജീവനക്കാരാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചോർച്ചതടയാനായി ടാർപായ വാങ്ങിവെച്ചിട്ടുണ്ട്&period; ഉറപ്പില്ലാത്ത മേൽക്കൂരയ്ക്കുമുകളിൽക്കയറി ടാർപായയിടാൻ ആരും തയ്യാറാകുന്നില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

4 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

4 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

4 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

14 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

14 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

17 hours ago