തൃത്താല ഫെസ്റ്റിൽ ഹമാസ് ഭീകരന്മാരുടെ ഫോട്ടോ പ്രദർശനം നടത്തിയവരുടെ പേരിൽ നടപടി എടുക്കണം: ബിജെപി

കൂറ്റനാട്: തൃത്താല ഫെസ്റ്റിന്റെ പേരിൽ രണ്ടു ആഘോഷ കമ്മിറ്റികൾ ഹമാസ് ഭീകരന്മാരുടെ ഫോട്ടോ ആനപ്പുറത്തു പ്രദർശിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരിൽ നടപടി എടുക്കുകയും ഗൂഢാലോചന അന്വേഷിക്കുകയും വേണമെന്ന് ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് കൂറ്റനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന പോലീസ് ഇതുവരെ ഇതിനു തയാറാകാത്ത സാഹചര്യത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക് കൈമാറണം.
തൃത്താല പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ചാണ് ഫെസ്റ്റ് നടക്കുന്നത്.
ജനകീയ കമ്മിറ്റി കൾ നടത്തുന്ന ആഘോഷം എന്നു പറയുന്നവർ ഹമാസ് ഭീകരർ ആയ ഇസ്മായിൽ ഹാനിയ, യഹിയ സിൻവർ എന്നിവരുടെ ഫോട്ടോ പ്രദർശിപ്പിച്ചത് ആരെ പ്രീതി പെടുത്താനാണ് എന്ന് വ്യക്തമാക്കണം. ഈ ചെയ്തിയെ അനുകൂലിക്കുന്ന നിലപാടെടുക്കുന്ന തൃത്താലയിലെ കോൺഗ്രസ് നേതാക്കൾ SDPI വക്താക്കളായി മാറിയിരിക്കുകയാണ്.
തീവ്രവാദികളുടെ ചിത്രം പ്രദർശിപ്പിച്ച തഗ് ഈ പ്രദേശത്തു pfi സ്വാധീനം വ്യക്തമാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ്.
ഉറൂസ് ആയാലും, ഫെസ്റ്റ് ആയാലും അതിൽ ഹമാസ് ഭീകരരുടെ ഫോട്ടോ വരേണ്ട കാര്യം ഇല്ല. ഇതു കേരളത്തിലേയൊ ഭാരതത്തിലെയോ നേതാക്കളോ മാതൃകകളോ അല്ല എന്നിരിക്കെ ഈ ഫോട്ടോ ഉയർത്തികാണിക്കുന്നതിലൂടെ കലാപം ലക്ഷ്യം വച്ചിരിക്കുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല.
Pfi യും Ndf ഉം പുതിയ രൂപത്തിലും ഭാവത്തിലും ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
അതിനാൽ കേരള പോലീസ് നിക്ഷ്പക്ഷമായി അന്വേഷിക്കാൻ സാധ്യതയില്ല. അതിനാൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ബിജെപി പരാതി നൽകുന്നതാണ്.
ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡണ്ട് പി വേണുഗോപാൽ, കപ്പൂർ സംഘടന മണ്ഡലം പ്രസിഡണ്ട് ദിനേശൻ എറവക്കാട്, തൃത്താല സംഘടന മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ വി മനോജ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ പി രാജൻ, കെ കൃഷ്ണദാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
