തൃത്താല ഗവൺമെന്റ് ആശുപത്രി ആശുപത്രിയിലേക്കുള്ള റോഡ് കുളമായി
![](https://edappalnews.com/wp-content/uploads/2023/07/download-9-1.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230331-WA0126-1024x1024-1-3-1024x1024.jpg)
നൂറുകണക്കിന് സാധാരണക്കാർ ദിനേനെ ആശ്രയിക്കുന്ന തൃത്താല ഗവൺമെന്റ് ആശുപത്രിയിലേക്കുള്ള റോഡിൽ വെള്ളം കയറി കുളമായ സ്ഥിതിയിലാണുള്ളത്.സമീപത്തെ പാടത്ത് നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയിരിക്കുകയാണ്. തൃത്താല സെന്ററിൽ നിന്ന് ആശുപത്രിയിലേക്കുള്ള റോഡ് മുതൽ സമീപത്തെ പാഠം കഴിയുന്നതുവരെ പൂർണ്ണമായും വെള്ളം മുങ്ങിയ സ്ഥിതിയിലാണ് റോഡുള്ളത്. കാൽനടക്കാർക്ക് നിർഭയത്വത്തോടെ നടക്കാൻ സാധിക്കാത്ത രീതിയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കൂടാതെ ധാരാളം മാലിന്യങ്ങളും റോഡിൽ അടിഞ്ഞു കൂടുകയും ചെയ്തിട്ടുണ്ട്. ഇതും ആശുപത്രിയിൽ എത്തുന്നവർക്ക് മറ്റു രോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വെള്ളം ഒലിച്ചു പോകാനുള്ള പര്യാപ്തമായ മാർഗം ഇല്ലാത്തതിനാലാണ് വെള്ളം കെട്ടി നിൽക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മഴക്കാല രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്കുള്ള ഗതാഗത മാർഗ്ഗവും തടസ്സപ്പെടുന്നതിലൂടെ വലിയ പ്രയാസമാണ് രോഗികൾക്ക് അനുഭവപ്പെടേണ്ടി വരിക.
![](http://edappalnews.com/wp-content/uploads/2025/01/logo.png)