തൃത്താലയിൽ 18.06 ഗ്രാം MDMA യുമായി കൊല്ലം സ്വദേശി പിടിയിൽ
തൃത്താല: തൃത്താല പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഞാങ്ങാട്ടിരി എന്ന സ്ഥലത്ത് വെച്ച് 18.06 ആദർശ് വയസ്സ് 22 , വിളയശ്ശേരി പുത്തൻവീട്, കക്കാക്കുന്ന്, ശാസ്താംകോട്ട , കൊല്ലം ജില്ല എന്നയാളാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതിഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പട്ടാമ്പി, ഷൊർണൂർ , ഒറ്റപ്പാലം ,മങ്കര, പാലക്കാട് ടൗൺ, പുതുശ്ശേരി , ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ നിന്നും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് മാരക ലഹരി മരുന്നായ MDMA പിടികൂടിയിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, ഷൊർണൂർ ഡി.വൈ.എസ്.പി. ഹരിദാസ് എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ഷാജി.M ൻ്റെ നേതൃത്വത്തിലുള്ള തൃത്താല പോലീസും സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.