Local news
തൃത്താലയിൽ ഒളിപ്പിച്ച് വെച്ചിരുന്ന 125 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പൂട്ടി കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. വിപണിയിൽ അരക്കോടി രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു. തൃത്താല തച്ചറംകുന്ന് സ്വദേശി അമീർ അബ്ബാസിനെ എക്സൈസ് പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്
