CHANGARAMKULAMLocal news
തൂലിക സർഗാലയയും ഗ്ലോബൽ കെ.എം.സി.സി യും സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു


ചങ്ങരംകുളം: തൂലിക സർഗാലയയും ഗ്ലോബൽ കെ.എം.സി.സി യും സംയുക്തമായി നരണിപ്പുഴ പ്രദേശത്തെ 85 ഓളം വിദ്യാർത്ഥികൾക്ക് സ്കൂൾ പഠന കിറ്റ് വിതരണം ചെയ്തു.കിറ്റ് വിതരണോദ്ഘാടനം തൂലിക സർഗാലയ രക്ഷാധികാരിയും നന്നംമുക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റുമായ നരണിപ്പുഴ മുഹമ്മദലി നിർവ്വഹിച്ചു.തൂലിക സർഗാലയ പ്രസിഡന്റ് ഷംസീർ.എൻ.എസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സിദ്ധീഖ് എം.ഐ സ്വാഗതം പറഞ്ഞു. ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് റസാഖ് മാളിയേക്കൽ,കെഎംസിസി മെമ്പർ ഷാജി പള്ളിയിൽ,ഷഫീറലി,ഷജീർ പണിക്കവീട്ടിൽ, ഇഖ്‌ബാൽ നരണിപ്പുഴ, എന്നിവർ ആശംസകളറിയിച്ചു.ചടങ്ങിൽ ശഹബാസലി,ഫഹീം, ഷബീബ്, തൂലിക സർഗാലയ കമ്മിറ്റി മെമ്പർമാർ, പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.തൂലിക സർഗാലയ ട്രഷറർ അജ്മൽ നന്ദി പറഞ്ഞു.
