Local newsPONNANI
തീരവാസികളോടുള്ള അവഗണന തുടർന്നാൽ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റും: പി.കെ ഫിറോസ്


പൊന്നാനി: തീരദേശ ജനതയോടും, മത്സ്യത്തൊഴിലാളികളോടുമുള്ള ഇടതുപക്ഷത്തിന്റെ അവഗണന തുടർന്നാൽ സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.പൊന്നാനി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച എം.എൽ.എ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷബീർ ബിയ്യം അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ബാഫഖി തങ്ങൾ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി.പി യൂസഫലി, ജനറൽ സെക്രട്ടറി സി.എം യൂസഫ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ കെ.എ ബക്കർ, മണ്ഡലം ഭാരവാഹികളായ സി.കെ അഷറഫ്, കെ.വി റഫീഖ്, എ.എ റഊഫ്, മുനീർ ചിറവല്ലൂർ, അഡ്വ. നിയാസ്,ഫവാസ് കിഴിക്കര,വി.വി ഹമീദ്,അഹ്മദ് ബാഫഖി തങ്ങൾ,ടി.കെ അബ്ദുൽ റഷീദ്,അഷ്‌ഹർ പെരുമുക്ക്, റാഷിദ് കോക്കൂർ, ഫർഹാൻ ബിയ്യം,സംസാരിച്ചു.
