താനൂർ: തീരദേശ ഹൈവേക്കായി താനൂർ പുതിയ കടപ്പുറം, അഞ്ചുടി, ചീരാൻ കടപ്പുറം മേഖലകളിൽ സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി കല്ലിടൽ നടപടികൾ ആരംഭിച്ചു. 6500 കോടി രൂപയുടെ ഭരണാനുമതിയുള്ള പദ്ധതിക്ക് ഇതിനോടകം 2,289 കോടി രൂപയുടെ (36 കിലോമീറ്റർ പദ്ധതിക്കും സ്ഥലം ഏറ്റെടുക്കലിനുമായും 240 കിലോമീറ്റർ സ്ഥലമേറ്റെടുപ്പിനായും) സാമ്പത്തിക അനുമതി കിഫ്ബിയിൽ നിന്ന് ലഭ്യമായിട്ടുണ്ട്.
468 കിലോമീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കാനുള്ള റവന്യൂ ഉത്തരവും അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ വിജ്ഞാപനവും വന്നിട്ടുണ്ട്. സാമ്പത്തിക അനുമതി ലഭ്യമായ ഇടങ്ങളിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരെ വേണ്ട രീതിയിൽ അറിയിക്കുകയോ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയോ ചെയ്യാതെ അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ നടപടിയുമായി അധികൃതർ മുന്നോട്ട് പോവുന്നത് എതിർപ്പിനിടയാക്കി.
തീരദേശ മേഖലയുടെ സവിശേഷതകൾ കണക്കിലെടുത്ത് ഹൈവേയുടെ സ്ഥലം ഏറ്റെടുക്കലിന് പ്രത്യേക പുനരധിവാസ പാക്കേജ് പരിഗണനയിലുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നതെങ്കിലും അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തു വിടാത്തതാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. തീരമേഖലയിൽ സ്ഥലവും തൊഴിലും നഷ്ടമാകുന്നവർക്ക് അതിനനുസൃതമായ മതിയായ നഷ്ടപരിഹാരം ഉൾപ്പെടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയായിരിക്കണം കല്ലിടൽ നടപടികളുമായി മുന്നോട്ടു പോകേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
എടപ്പാളില്‍ പുറകോട്ടെടുത്ത കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 4 വയസുകാരി മരിച്ചു.എടപ്പാള്‍ സ്വദേശി മഠത്തില്‍ വളപ്പില്‍ ജാബിറിന്റെ മക്കള്‍ 4…
പൊന്നാനി: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ പൊന്നാനി ഫിഷിംഗ് ഹാർബറിൽ സൈക്ലോൺ മോക്ഡ്രില്ലിൽ സംഘടിപ്പിച്ചു കമാൻഡർ…
ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ക് ഡ്രില്ലിൻ്റെ ഭാഗമായി…
എടപ്പാൾ | ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ…
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ദശാബ്ദം എസ്എൻഡിപിയുടെ നേതൃത്വത്തിൽ ഇരിക്കുക…
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജുവനൈൽ…